ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നതിനാണ് ആരോഗ്യ വിദഗ്ധർ പലപ്പോഴും മുൻഗണന നൽകുന്നത്. എന്നാൽ, പലപ്പോഴും, ഫ്രക്ടോസിനെക്കുറിച്ച് നമ്മൾ മറക്കുന്നു, ഇത് നിശബ്ദമായി നിങ്ങളുടെ കരളിന് ദോഷം ചെയ്യും. എന്നാൽ നമ്മൾ അതിൽ ശ്രദ്ധ ചെലുത്തുകയും ഉപഭോഗം പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നു.
ഗ്ലൂക്കോസിൽ നിന്ന് വ്യത്യസ്തമായി ഫ്രക്ടോസിനെ കരൾ മാത്രമാണ് മെറ്റബോളൈസ് ചെയ്യുന്നത് എന്നതാണ് പ്രശ്നത്തിന്റെ കാരണം. അതിനാൽ, ഫ്രക്ടോസിന്റെ അമിതമായ അളവ് കരളിനെ ബാധിച്ചേക്കാം. ഇത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനും ലിവർ സിറോസിസിനും വരെ കാരണമാകും.
ഫാറ്റി ലിവർ മദ്യം മൂലമാണ് ഉണ്ടാകുന്നതെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ഫ്രക്ടോസ് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളും കൊണ്ടാകാമെന്ന് ഡോ. ചോപ്ര ചൂണ്ടിക്കാട്ടി. “ഫ്രക്ടോസ് അമിതമായി കഴിക്കുന്നവരുണ്ട്. ആദ്യം സ്റ്റേജ് 1-ൽ തുടങ്ങി പിന്നീട് അത് സ്റ്റേജ് 2-ലേക്ക് എത്തുന്നു.
സ്റ്റേജ് 2-ന് ശേഷമുള്ള അവസ്ഥയെ എൻഎഎസ്എച്ച്(non-alcoholic steatohepatitis) എന്നാണ് പറയുക. സ്റ്റേജ് 4 ഗുരുതരമാണ്. ചിലപ്പോൾ കരളിന്റെ ഒരു ഭാഗംവരെ നീക്കം ചെയ്യേണ്ടിവന്നേക്കാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
കാർഡിയോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, പഴങ്ങൾ, തേൻ, ഉയർന്ന ഫ്രക്ടോസ് അടങ്ങിയ കോൺ സിറപ്പ് എന്നിവയിൽ കാണപ്പെടുന്ന ഒരു സ്വാഭാവിക പഞ്ചസാരയാണ് ഫ്രക്ടോസ്.
ഗ്ലൂക്കോസിൽ നിന്ന് വ്യത്യസ്തമായി, ഫ്രക്ടോസ് കരളിൽ മാത്രമേ മെറ്റബോളിസീകരിക്കപ്പെടുന്നുള്ളൂ. അവിടെയാണ് കരളിന് പ്രശ്‌നം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്