മുംബൈ: യുവാവിനെ അടിച്ചുകൊന്ന് പെൺസുഹൃത്തിൻ്റെ കുടുംബം. വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് യുവാവിനെ കുടംബം മർദിച്ചുകൊന്നത്. രാമേശ്വർ ഗെങ്കാട്ടിനെ (26) ആണ് പെൺസുഹൃത്തിൻ്റെ കുടുംബം കൊലപ്പെടുത്തിയത്.
ജൂലൈ 22ന് പൂനെയ്ക്കടുത്തുള്ള പിംപ്രി ചിഞ്ച്‌വാഡിലെ സാങ്‌വി പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസിൽ സ്ത്രീയുടെ പിതാവ് ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേർ ഇപ്പോഴും ഒളിവിലാണെന്നും മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇരയ്ക്ക് തന്റെ ബന്ധുവായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ യുവാവിന് ബലാത്സംഗ കുറ്റം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ ഉള്ളതിനാൽ യുവതിയുടെ കുടുംബം അവരുടെ വിവാഹത്തെ എതിർത്തു. പോക്സോ പ്രകാരമുള്ള കേസുകളും ഇയാൾക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ, ഇരുവരും വിവാഹിതരാകണമെന്ന് ഉറച്ചുനിന്നതിനാൽ, യുവതിയുടെ വീട്ടുകാർ വിവാഹാലോചന ചർച്ച ചെയ്യാൻ രാമേശ്വറിനെ വീട്ടിലേക്ക് വിളിച്ചതായി പൊലീസ് പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം യുവാവ് സ്ത്രീയുടെ വീട്ടിലെത്തി. രണ്ട് കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായപ്പോൾ, യുവതിയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു. ഈ അടിയേറ്റ് രാമേശ്വറിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്