യൂത്ത് കോൺഗ്രസിന് സംഘടനാ ദൗർബല്യം സംഭവിച്ചിട്ടില്ല, പുതിയ അധ്യക്ഷൻ ഉടൻ: ഷാഫി പറമ്പിൽ

AUGUST 30, 2025, 10:36 PM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന് ഒരു സംഘടനാ ദൗർബല്യവും സംഭവിച്ചിട്ടില്ല എന്ന് ഷാഫി പറമ്പിൽ എംപി. സംഘടന പ്രവർത്തനം ശക്തമാണ്. പുതിയ അധ്യക്ഷൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വം ഉടൻ തീരുമാനമെടുക്കുമെന്നും ഷാഫി പറമ്പിൽ.

അതേസമയം, സംഘടനയ്ക്കുള്ളിൽ ചർച്ച നടത്താതെ അധ്യക്ഷനെ തീരുമാനിക്കരുതെന്ന ആവശ്യം യൂത്ത് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. ഓണാഘോഷം കഴിഞ്ഞാൽ നിയമസഭ തുടങ്ങാനിരിക്കെയാണ് ചർച്ചകൾ സജീവമാകുന്നത്.

രാഷ്ട്രീയപോര് കനക്കുന്ന കാഴ്ചയ്ക്ക് ആയിരിക്കും നിയമസഭ സാക്ഷ്യം വഹിക്കുക. സർക്കാരിനെതിരെ സഭയ്ക്ക് പുറത്ത് പ്രതിഷേധം നയിക്കേണ്ട യൂത്ത് കോൺഗ്രസ് പക്ഷേ പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്. ആരു നയിക്കും എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നുവരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam