തലച്ചോറിനും വേണം പോഷകങ്ങൾ; ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഇവ ഡയറ്റിൽ ചേർക്കാം

AUGUST 5, 2025, 12:55 AM

ശരീരത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് തലച്ചോറ്. തലച്ചോറിന് ഇത്രയും വലിയ ജോലി ഉള്ളതിനാൽ, അത് ശരിയായി പ്രവർത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നതിന് ധാരാളം ഇന്ധനവും പോഷകങ്ങളും നൽകേണ്ടത് അത്യാവശ്യമാണ്. നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും നാം കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്കുവഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോൾസ്, പോളിഫെനോൾസ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ മെമ്മറി, വൈജ്ഞാനിക പ്രവർത്തനം, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.

ഇലക്കറികൾ

കാലെ, ചീര തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ കെ, ബീറ്റാ കരോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ഒരു ആന്റിഓക്‌സിഡന്റാണ്, ഇത് കോശങ്ങളെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും പ്രായമാകുന്നവരിൽ വൈജ്ഞാനിക തകർച്ച തടയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ കെ, ബീറ്റാ കരോട്ടിൻ എന്നിവ മെമ്മറി നഷ്ടം തടയുന്നതിനും വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ടിരിക്കുന്നു. 

vachakam
vachakam
vachakam

മുട്ട

മുട്ട ഏറ്റവും പ്രചാരമുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അവ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. മുട്ട പതിവായി കഴിക്കുന്നത് പ്രായമായവരിൽ ഓർമ്മക്കുറവ് കുറയ്ക്കുന്നതായി ഗവേഷണങ്ങൾ പറയുന്നു. 

ഓറഞ്ച്

vachakam
vachakam
vachakam

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്.

ബ്രൊക്കോളി

വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്.

vachakam
vachakam
vachakam

നട്സ്

വാൽനട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിൻ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങൾ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

ബ്ലൂബെറി

എല്ലാ ബെറികളും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, ബ്ലൂബെറി പട്ടികയിൽ മുൻപന്തിയിലാണ്. വിറ്റാമിൻ സി, വിറ്റാമിൻ കെ, മാംഗനീസ്, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുൾപ്പെടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇവ സംഭാവന ചെയ്യുന്നു. തലച്ചോറിലെ രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് ഉത്തേജിപ്പിക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു, ഇത് മെച്ചപ്പെട്ട ഏകാഗ്രതയ്ക്ക് കാരണമാകുന്നു. ബ്ലൂബെറി കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം സംരക്ഷിക്കാനും ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam