നിങ്ങൾ വളരെ ഉച്ചത്തിൽ പാട്ട് കേൾക്കാറുണ്ടോ? നിങ്ങളുടെ ഐഫോൺ പതിവായി ശബ്ദം കുറയ്ക്കാൻ മുന്നറിയിപ്പ് നൽകാറുണ്ടോ? അങ്ങനെയാണെങ്കിൽ, നിങ്ങൾക്കുള്ളതാണ് ഈ ലേഖനം. ദീർഘനേരം ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്നത് കേൾവിക്കുറവിന് കാരണമാകും. ഇതുമൂലമുള്ള ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.
ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങൾ ചെറുതല്ല. ചെവിയിലെ അണുബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇത് കേൾവിശക്തിയെ പോലും തകരാറിലാക്കും. നിങ്ങൾ നിരന്തരം ചെവിയിൽ ഇയർഫോൺ വെച്ചാൽ, ചെവിയിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ഇത് കേൾവിക്കുറവിനും കാരണമാകും.
ചെവിയിലെ ഇയര്‍വാക്‌സ് ചെവിയ്ക്ക് സംരക്ഷണം നല്‍കുന്ന ഒന്നാണ്. ഇയര്‍ഫോണ്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇത് ചെവിയ്ക്കുള്ളിലേക്ക് തള്ളിപ്പോകുന്നു. ഇതിലൂടെ ചെവിയുടെ ഉള്‍ഭാഗം വരളുന്നു. ഇത് ചെവിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.
ഒന്നിലധികം പേർ ഒരേ ഇയർഫോൺ ഉപയോഗിച്ചാലോ വൃത്തിഹീനമായ ഇയർഫോൺ ഉപയോഗിച്ചാലോ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാം. ചെവിയിൽ ചൊറിച്ചിൽ, വേദന, വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ഹെഡ്‌ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഒറ്റപ്പെടലിന് കാരണമാകും. ഇത് മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഹെഡ്‌ഫോണുകളിൽ സംഗീതം കേൾക്കുമ്പോൾ, ചുറ്റുമുള്ള ശബ്ദങ്ങൾ (വാഹന ഹോണുകൾ, അടിയന്തര ശബ്ദങ്ങൾ) നിങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞേക്കില്ല, ഇത് അപകടങ്ങൾക്ക് കാരണമാകും.
60 :60 റൂള്‍ എന്താണ് ?
ചെവിക്ക് ദോഷം വരുത്താതെ ഇയർഫോണുകൾ ഉപയോഗിക്കാൻ ചില വഴികളുണ്ട്. അതിലൊന്നാണ് 60:60 നിയമം. ഇതിനർത്ഥം 60 ശതമാനം വോളിയത്തിൽ 60 മിനിറ്റ് വീതം ഇയർഫോണുകൾ ഉപയോഗിക്കുക എന്നാണ്. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞ്, ഇയർഫോണുകൾ ഊരിവെച്ച് പത്ത് പതിനഞ്ച് മിനിറ്റ് ഇടവേള എടുക്കുക.
ഇയർബഡുകൾ അതേ രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കണം. അല്ലാത്തപക്ഷം, അവ ചെവിക്കുള്ളിൽ അണുബാധയ്ക്ക് കാരണമാകും. കഴിവതും ചെവിയിലേക്ക് ഇറക്കി വയ്ക്കാത്ത തരത്തിലെ ഇയര്‍ഫോണുകള്‍ മിതമായ സൗണ്ടില്‍ മാത്രം ഉപയോഗിയ്ക്കുക.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അവ ഉപയോഗിക്കാതിരിക്കാൻ ശീലിക്കുക. അടിയന്തര സാഹചര്യങ്ങളിൽ മാത്രം അവ ഉപയോഗിക്കുക. ഇയർഫോണുകൾ പങ്കിടുന്നത് ഒഴിവാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്