ബോഡി സ്‌പ്രേകൾ സ്തനാർബുദ സാധ്യത വര്ധിപ്പിക്കുമോ? ഭൂരിഭാഗം ആളുകളും സാധാരണയായി ഉപയോഗിക്കുന്ന ഈ വസ്തുക്കൾ കാൻസറിന് കാരണമാകുന്നുണ്ടോയെന്നത് സംബന്ധിച്ച് വർഷങ്ങളായി പഠനങ്ങളും ചർച്ചകളും നടക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
ആന്റിപെർസ്പിറന്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയർപ്പ് ഉണ്ടാകുന്നതിൽ നിന്ന് വിയർപ്പ് ഗ്രന്ഥികളെ തടയുന്നു.
അലൂമിനിയത്തിന് സ്തനകോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈസ്ട്രജന്റെ പകരക്കാനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അലൂമിനിയവുമായി സമ്പർക്കം പുലർത്തുന്നതോടെ സ്തനാർബുദ സാധ്യത വർധിക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നു. കാരണം, സ്തനകലകളിലെ ഈസ്ട്രജൻ റിസപ്റ്ററുകൾ തകരാറിലാകും.
മിക്ക ഡിയോഡറന്റുകളിലും ആന്റിപെർസ്പിറന്റുകളിലും കാണപ്പെടുന്ന പാരബെനുകൾ സ്തനകലകളിലും കാണപ്പെടുന്നു. പാരബെനുകൾക്ക് ഈസ്ട്രജനുമായി സാദൃശ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ അവ എപ്പോഴും കാൻസറിലേക്ക് നയിക്കുന്നില്ല.
ആന്റിപെർസ്പിറന്റുകളുടെയോ ഡിയോഡറന്റുകളുടെയോ ഉപയോഗത്തെ സ്തനാർബുദവുമായി ബന്ധിപ്പിക്കുന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല. പകരം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും അപകടസാധ്യത ഘടകങ്ങൾ കൈകാര്യം ചെയ്യുന്നതിലും എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ധർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്