കോവിഡ് ബാധിച്ചാലും ഇല്ലെങ്കിലും മഹാമാരി അനുഭവം തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. വൈറസ് മാത്രമല്ല, ലോക്ക്ഡൗണിന്റെ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ അടക്കം വിവിധ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഇത് കാണിക്കുന്നതെന്നും നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പാൻഡെമിക്കിന് മുമ്പ് പഠിച്ചവരുടെ തലച്ചോറുകളെ അപേക്ഷിച്ച് പാൻഡെമിക് കാലഘട്ടത്തിലെ തലച്ചോറുകൾ ഏകദേശം 5.5 മാസം വേഗത്തിൽ പ്രായമാകുമെന്ന് സ്കാനുകൾ കാണിച്ചു. പുരുഷന്മാരിലും, പ്രായമായവരിലും, കൂടുതൽ ദുർബലമായ ആരോഗ്യം, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, വരുമാനം എന്നിവയുള്ളവരിലും ഈ ആഘാതം കൂടുതലായി കാണപ്പെടുന്നു. യുകെ ബയോബാങ്ക് (യുകെബിബി) പഠനത്തിൽ നിന്നുള്ള സീരിയൽ ന്യൂറോ-ഇമേജിംഗ് ഡാറ്റയും പാൻഡെമിക്കിന് മുമ്പും ശേഷവുമുള്ള ശേഷവുമുള്ള ബ്രെയിന്‍ സ്‌കാനുകളും ഗവേഷകര്‍ ഉപയോഗിച്ചാണ് ഈ കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന്റെ ആരോഗ്യം നിരീക്ഷിക്കുന്നതിന്റെയും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഈ പഠനം എടുത്തുകാണിക്കുന്നുവെന്ന് ഗുരുഗ്രാമിലെ പരാസ് ഹെല്‍ത്തിലെ ന്യൂറോളജി ചെയര്‍പേഴ്സണ്‍ ഡോ. എം വി പത്മ ശ്രീവാസ്തവ പറയുന്നു.
കോവിഡ് മഹാമാരി കാലത്ത് ഒരിക്കലും രോഗം ബാധിച്ചിട്ടില്ലാത്ത ആളുകളില്‍ പോലും തലച്ചോര്‍ പ്രായമാകുന്നതിന്റെ വേഗം വര്‍ധിച്ചതായും പഠനം കണ്ടെത്തി. മാറ്റങ്ങള്‍ വൈറസ് കാരണമല്ല. മറിച്ച് എല്ലാവരും അനുഭവിച്ച സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ദൈനംദിന ജീവിതത്തിലെ തടസ്സങ്ങള്‍ എന്നിവ മൂലമാണ് ഉണ്ടായത്. നമ്മുടെ മാനസികവും വൈകാരികവുമായ അന്തരീക്ഷം തലച്ചോറിന്റെ ആരോഗ്യത്തെ എത്രത്തോളം ശക്തമായി ബാധിക്കുമെന്ന് ഇത് കാണിക്കുന്നു.
നിലവിലുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, സാമൂഹിക ബന്ധം നിലനിര്‍ത്തല്‍, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, മനസ്സിനെ സജീവമായി നിലനിര്‍ത്തല്‍ എന്നിവയുള്‍പ്പെടെ ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിര്‍ത്തുന്നത് മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്