നൂറ്റാണ്ടുകളായി വിവിധ ആരോഗ്യ ഗുണങ്ങൾക്കായി നമ്മൾ ഹെർബൽ ടീകൾ ഉപയോഗിച്ചുവരുന്നു. അവ ആരോഗ്യപ്രശ്നങ്ങൾ സുഖപ്പെടുത്തുന്നില്ലെങ്കിലും, ചില ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സാധിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാവുന്ന 5 വ്യത്യസ്ത ചായകൾ പോഷകാഹാര വിദഗ്ധൻ പാലക് നാഗ്പാൽ എൻഡിടിവിയുമായുള്ള അഭിമുഖത്തിൽ പങ്കിട്ടു. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇഞ്ചി ചായ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇഞ്ചി ചായ സഹായിക്കും. ഇതിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും മറ്റ് ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
തുളസി ചായ
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ് തുളസി ചായ. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും സമ്മർദ്ദത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
കാമോമിൽ ചായ
ഉത്കണ്ഠ കുറയ്ക്കാനും ഉറക്കത്തെ പ്രോത്സാഹിപ്പിക്കാനും വിശ്രമിക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ കാമോമിൽ ചായയിൽ അടങ്ങിയിരിക്കുന്നു. ഉറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കും ഉറക്കമില്ലായ്മ അനുഭവിക്കുന്നവർക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.
ഹിബിസ്കസ് ടീ
ഹിബിസ്കസ് ടീ അഥവാ ചെമ്പരത്തിയില ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ആൻ്റിഓക്‌സിഡൻ്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്. ഇത് ആർത്തവ സമയത്തെ വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
പുതിയിന ചായ
ഛർദി, ദഹനക്കേട് എന്നിവയുൾപ്പെടെ ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാൻ പുതിന ചായ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. പുതിനയിലെ മെന്തോളിന് വയറിലെ പേശികളെ ശമിപ്പിക്കാനും ഛർദിയുടെ തോന്നൽ കുറയ്ക്കാനും കഴിയും. ഇത് വയറുവേദന ഒഴിവാക്കാൻ സഹായിക്കുന്ന പ്രധാന ഔഷധങ്ങളിൽ ഒന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്