ദുബായ്: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവ നിരോധിക്കുമെന്ന് യുഎഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹാക്ക് ആണ് അറിയിപ്പ് നല്‍കിയത്. 2024 ല്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചുകൊണ്ട് ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
പരിസ്ഥിതി സംരക്ഷണത്തോടുള്ള പൊതുജനങ്ങളുടെ ഉത്തരവാദിത്വവും, മാലിന്യവും മലിനീകരണവും രൂപകല്‍പ്പന ചെയ്യപ്പെടുന്ന ഒരു ഭാവിയിലേക്ക് നയിക്കുന്നതായും ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡോ. അംന വ്യക്തമാക്കി. കൂടാതെ വരും ദിവസങ്ങളില്‍ യുഎഇയിലെ എല്ലാവരും അനാവശ്യമായ പ്ലാസ്റ്റിക് ഇല്ലാതാക്കുന്നതില്‍ പങ്കു വഹിക്കാനും ആഹ്വാനം ചെയ്തു.
ദൈനംദിന ജീവിതത്തില്‍ നിന്ന് അനാവശ്യമായ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ദൗത്യത്തില്‍ പങ്കുചേരുന്നത്തോടെ യുഎഇയുടെ പദ്ധതി യാഥാര്‍ഥ്യത്തിലെത്തിക്കാന്‍ എല്ലാവരും ഈ കാര്യങ്ങള്‍ പാലിച്ച് കൊണ്ട് മുന്നോട്ട് വരണമെന്നും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്