ദുബായ്:ഗാസയിൽ സമാധാനം സ്ഥാപിക്കാനും, പുനർനിർമ്മാണത്തിനും വേണ്ടി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയായ ബോർഡ് ഓഫ് പീസിലേക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് പ്രഖ്യാപനം നടത്തിയത്. ഗാസയ്ക്കായുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഇത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോർഡിന്റെ സമാധാന ദൗത്യത്തിന് സജീവമായി സംഭാവന നൽകാനും എല്ലാവർക്കും അഭിവൃദ്ധി, സ്ഥിരത, സഹകരണം എന്നിവ ഉറപ്പാക്കാനുമുള്ള യുഎഇയുടെ സന്നദ്ധത പ്രസ്താവനയിൽ പ്രകടിപ്പിച്ചു. കൂടാതെ ട്രംപിന്റെ നേതൃത്വത്തിലും ലോകസമാധാനത്തിനായുള്ള പ്രതിബദ്ധതയിലും വിശ്വാസം പ്രകടിപ്പിച്ചു.
തുടക്കത്തിൽ, ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയിൽ തകർന്നടിഞ്ഞ പ്രദേശത്തിന്റെ പുനർനിർമ്മാണത്തിനായി ഭരണം ഏകോപിപ്പിക്കുകയും ധനസഹായം കണ്ടെത്തുകയും ചെയ്യുക എന്നതായിരിക്കും ഈ പുതിയ സംഘടനയുടെ പ്രധാന ചുമതല.
ഗാസയിലെ സമാധാനത്തിനു വേണ്ടി ട്രംപ് അവതരിപ്പിച്ചതും ഇരുരാജ്യങ്ങളും അംഗീകരിച്ചതുമായ 20 ഇന കർമ്മപദ്ധതിയുടെ ഭാഗമാണ് ഈ ബോർഡ്. ഗാസയെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകാത്ത, തീവ്രവാദമുക്തമായ ഒരു മേഖലയാക്കി മാറ്റുക എന്നത് ഈ കർമപരിപാടിയുടെ പ്രധാന ഭാഗമാണ്. ബോർഡ് ഓഫ് പീസിന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ ഒരു എക്സിക്യൂട്ടീവ് ബോർഡ് രൂപീകരിച്ചതായി വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
