ടെഹ്റാന്‍: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ശനിയാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് അറിയിച്ചത്.
''ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ വളരെ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി. പ്രാഥമിക കേന്ദ്രമായ ഫോര്‍ഡോയില്‍ ബോംബുകളുടെ ഒരു പൂര്‍ണ്ണ പേലോഡ് വര്‍ഷിച്ചു''- ട്രംപ് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എല്ലാ വിമാനങ്ങളും സുരക്ഷിതമായി അവരുടെ നാട്ടിലേക്കുള്ള യാത്രയിലാണ്. നമ്മുടെ മഹത്തായ അമേരിക്കന്‍ യോദ്ധാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. ഇത് ചെയ്യാന്‍ കഴിയുന്ന മറ്റൊരു സൈന്യം ലോകത്ത് ഇല്ല. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്