ഇറാനെതിരായ ആക്രമണം; അമേരിക്ക ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചോ എന്നതിൽ വ്യക്തത വരുത്തി ഇന്ത്യ

JUNE 22, 2025, 11:26 PM

ഡൽഹി: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് യുഎസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചുവെന്ന് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ രംഗത്ത്. സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണവുമായി സർക്കാർ രംഗത്ത് എത്തിയത്.

ഇന്ത്യൻ വ്യോമപാത ഒരിക്കലും യുഎസ് ഉപയോഗിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ആണ് പ്രസ് ഇൻഫോർമേഷൻ ബ്യുറോ വ്യക്തമാക്കിയത്. സൈനിക നടപടിക്ക് അമേരിക്ക തിരഞ്ഞെടുത്ത വ്യോമപാത എന്തായിരുന്നുവെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയിൻ വിശദീകരിച്ചതാണെന്നും പിഐബി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജൂൺ 22 ഇറാൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നൽകിയ പേര്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക  വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam