റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂ. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവിസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം.
മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്.
ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്