ഇറാന്റെ  ആക്രമണത്തിന് പിന്നാലെ താൽക്കാലികമായി അടച്ചിട്ട ഖത്തർ വ്യോമപാത വീണ്ടും തുറന്നു

JUNE 23, 2025, 8:53 PM

ഖത്തർ:  ഖത്തറിലെ യു.എസ് സൈനികതാവളത്തെ ലക്ഷ്യംവച്ച് ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട വ്യോമപാത ഖത്തർ വീണ്ടും തുറന്നു.  

വ്യോമപാത തുറന്നതിനെ തുടർന്ന് ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസുകൾ പുനസ്ഥാപിച്ചു.

തിരുവനന്തപുരം- ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം -  ഷാർജ എയർ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലർച്ചയാണ് വിമാനങ്ങൾ എത്തിയതും പുറപ്പെട്ടതും.

vachakam
vachakam
vachakam

 ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെയാണ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും.

യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam