ആർച്ചിയെയും ലിലിബെറ്റിനെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് വില്യമും കേറ്റും; നിരസിച്ച് മേഗൻ 

APRIL 2, 2024, 3:08 PM

ഹാരി -വില്യം രാജകുമാർക്കിടയിൽ മഞ്ഞുരുകുന്നു.  ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിലുമായുള്ള  പിണക്കം അവസാനിപ്പിക്കാൻ വില്യം രാജകുമാരനും  ഭാര്യ കേറ്റ് മിഡിൽടണും ശ്രമിക്കുന്നതായി  ഡെയ്‌ലി മിറർ റിപ്പോർട്ട്. 

ഒരു റോയൽ വിദഗ്ധൻ പറയുന്നതനുസരിച്ച്, ഇപ്പോൾ കാലിഫോർണിയയിൽ താമസിക്കുന്ന ഹാരി-മേഗൻ ദമ്പതികളുടെ  കുട്ടികളെ യുകെയിലേക്ക് കൊണ്ടുവരാൻ വില്യമും കേറ്റും ഹാരിയോടും മേഗനോടും ആവശ്യപ്പെട്ടു.

ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും രാജകുടുംബത്തെ സന്ദർശിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. എന്നാൽ ഈ ആവശ്യം മേഗൻ വിസമ്മതിച്ചതായാണ് റിപോർട്ടുകൾ.

vachakam
vachakam
vachakam

ചാൾസ് രാജാവിൻ്റെ കൊച്ചുമക്കളായ ആർച്ചിയും ലിലിബെറ്റും ഇതുവരെ രാജകുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിട്ടില്ല. 2019 മെയ് 6-നാണ് ആർച്ചി ജനിച്ചത്. അതിനുശേഷം, ജനുവരി 8, 2020-ന്, ഹാരിയും മേഗനും തങ്ങളുടെ രാജകീയ ചുമതലകൾ ഉപേക്ഷിച്ച്  യുഎസിൽ സ്ഥിരതാമസമാക്കി. 

ആർച്ചിയ്ക്കും ലിലിബെറ്റിനും യുകെയിലും യുഎസിലും ഇരട്ട പൗരത്വമുണ്ട്. വില്യം -കേറ്റ് ദമ്പതികളുടെ മക്കളായ   ജോർജ്ജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവരെ കണ്ട് ഒന്നിച്ച് സമയം ചെലവഴിക്കാൻ ആർച്ചിക്കും  ലിലിബെറ്റിനും ഇതുവരെ സാധിച്ചിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam