വത്തിക്കാൻ :ലിയോ പതിനാലാമൻ മാർപ്പാപ്പ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ശനിയാഴ്ച, റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ എത്തിയ മാർപ്പാപ്പ, ഫ്രാൻസിസ്കസ് എന്ന പേര് ആലേഖനം ചെയ്തിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.
മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം വത്തിക്കാനിന് പുറത്തുള്ള മാർപ്പാപ്പയുടെ ആദ്യ സന്ദർശനമാണിത്. മെയ് 8 നാണ് സാർവത്രിക കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 18 ന് വത്തിക്കാനിൽ മാർപ്പാപ്പ സ്ഥാനമേൽക്കും.
കത്തോലിക്ക സഭയുടെ 267ാം മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും. യുഎസിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്