പുതിയ മാർപാപ്പയെ കണ്ടെത്താനായി വത്തിക്കാനിൽ നടത്തുന്ന പേപ്പൽ കോൺക്ലേവിൽ നടന്ന ആദ്യ ഘട്ട ബാലറ്റിന്റെ ഫലം പുറത്ത്. സിസ്റ്റൈൻ ചാപ്പലിൽ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിൽ നിന്നും കറുത്ത പുകയാണ് ഉയർന്നത്. വോട്ടെടുപ്പിൽ നിശ്ചിത ഭൂരിപക്ഷം ആരും നേടിയില്ല എന്നതാണ് ഇതിന്റെ അർഥം.
ആരും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാത്തതോടെ വോട്ടെടുപ്പ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്ത ഘട്ടത്തിൽ രണ്ട് റൗണ്ട് വീതമാണ് വോട്ടെടുപ്പ് നടക്കുക.നിശ്ചിത ഭൂരിപക്ഷം ലഭിക്കും വരെ കോൺക്ലേവ് തുടർന്നേക്കും.
പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക.135 കർദിനാൾമാർക്കാണ് കോൺക്ലേവിൽ വോട്ടവകാശമുള്ളത്. 80 വയസില്‍ താഴെയുളള കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്