ഇസ്ലാമാബാദ്: സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചതുള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് വലിയ നീക്കങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനായി രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക നേതൃത്വം വ്യാഴാഴ്ച യോഗം ചേരുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ സമിതി യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ നടക്കും.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, പാകിസ്ഥാനെതിരെ വന്‍തോതിലുള്ള ശിക്ഷാ നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സിന്ധു നദീജല കരാര്‍ കേന്ദ്രം ഉടനടി നിര്‍ത്തിവെച്ചു, അട്ടാരി അതിര്‍ത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ചുപൂട്ടി, ഇസ്ലാമാബാദുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ പ്രതിരോധത്തിനൊരുങ്ങുന്നത്.
'പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ സമിതിയുടെ ഒരു യോഗം ചേരും' എന്ന് ആസിഫ് പ്രസ്താവനയില്‍ പറഞ്ഞു, 'ഇന്ത്യന്‍ നടപടികള്‍ക്ക് ഉചിതമായ പ്രതികരണം' നല്‍കുക എന്നതാണ് അജണ്ടയെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമാബാദില്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ എല്ലാ സേനാ മേധാവികളും പ്രധാന കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്താണ് ഇത്തരം യോഗങ്ങള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്