ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പ്രകോപനപരമായ പ്രസ്താവനകളെ തള്ളിക്കളയുന്നെന്ന് പാകിസ്ഥാന്‍. പ്രധാനമന്ത്രി മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടത്തിയതിന് ഇന്ത്യന്‍ സായുധ സേനയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയ പ്രധാനമന്ത്രി മോദി, അയല്‍ രാജ്യത്തെ ഭീകരര്‍ക്കും സൈനിക താവളങ്ങള്‍ക്കുമെതിരായ നടപടികള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അവസാനിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു.
'ഭീകരതയോ ചര്‍ച്ചയോ ഒരുമിച്ച് പോകില്ല, ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല' എന്നും മോദി പറഞ്ഞു.
മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം, 'സമീപകാല വെടിനിര്‍ത്തല്‍ ധാരണയില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും, തീവ്രത കുറയ്ക്കുന്നതിനും പ്രാദേശിക സ്ഥിരതയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും' പറഞ്ഞു.
'ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ പാകിസ്ഥാന്‍ നിരസിക്കുന്നു. ഇന്ത്യ പ്രാദേശിക സ്ഥിരതയ്ക്കും പൗരന്മാരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,' പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഭാവിയിലെ ഏത് ആക്രമണത്തെയും പൂര്‍ണ്ണ ദൃഢനിശ്ചയത്തോടെ നേരിടുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയില്‍ ഇനി ഒരു ഭീകരാക്രമണം പോലും നടന്നാല്‍ പാകിസ്ഥാന്‍ മണ്ണ് കപ്പുമെന്ന് ചൊവ്വാഴ്ച നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്