വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്തി തുറന്ന് പാകിസ്താൻ

MAY 10, 2025, 9:56 AM

ന്യൂഡൽഹി: ഇന്ത്യയുമായി വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെ  പാകിസ്ഥാൻ വ്യോമാതിർത്തി തുറന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു. പ്രതികരണമായി ഇന്ത്യയും വ്യോമാതിർത്തി അടച്ചു.

കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചിട്ടുണ്ട്. ഈ കരാർ പാലിക്കാൻ ഇന്ത്യൻ സർക്കാർ കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. 

vachakam
vachakam
vachakam

തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതിൽ മാറ്റമുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam