ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി പ്രതികരിക്കും എന്ന് ഐ.ഡി.എഫ്

JUNE 24, 2025, 6:48 AM

ഇറാനിയൻ ഭരണകൂടം നടത്തിയ  ഉടമ്പടി ലംഘനത്തിന് ഇസ്രായേൽ ശക്തിയായി പ്രതികരിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സസ് (ഐ.ഡി.എഫ്) രംഗത്ത്. ഇസ്രായേലിലേക്ക് ഇറാനിൽ നിന്ന് മിസൈലുകൾ അയച്ചതായി ഐ.ഡി.എഫ് കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ റിപ്പോർട്ട് ഇറാനിയൻ സർക്കാർ ടിവി നിഷേധിച്ചിട്ടുണ്ട്. ഈ സംഭവം നടന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇരുപക്ഷത്തിനും വെടിനിർത്തൽ സ്വീകാര്യമാണെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ്. ഇതിന് മണിക്കൂറുകൾ മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ പക്ഷങ്ങളും വെടിനിർത്തലിന് സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

"ഇറാനിയൻ ഭരണകൂടം നടത്തിയ കടുത്ത വെടിനിർത്തൽ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾ ശക്തമായി പ്രതികരിക്കും" എന്ന് ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറൽ ഏയൽ സമീർ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

"വെടിനിർത്തൽ ലംഘിച്ചതിന് ഇറാനിയൻ ഭരണകൂടത്തിനെതിരെ, ഞാൻ ഐ.ഡി.എഫ്-നെ തെഹ്റാനിലെ ഭരണകൂടം ലക്ഷ്യമാക്കി ശക്തമായ ആക്രമണം നടത്താൻ നിർദ്ദേശിച്ചു" എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാത്സും പ്രസ്താവനയിൽ വ്യക്തമാക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam