ഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഒരു ബില്യണ്‍ ഡോളര്‍ വായ്പയായി അനുവദിച്ചെന്ന് പാകിസ്ഥാന്‍.
''അന്താരാഷ്ട്ര നാണയ നിധി പാകിസ്ഥാന് 1 ബില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ചതില്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിക്കുന്നു,'' പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ 7 ബില്യണ്‍ ഡോളറിന്റെ വായ്പാ പദ്ധതി പ്രകാരം പാകിസ്ഥാന് ലഭിക്കുന്ന ആകെ വായ്പ 2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാനുള്ള വായ്പകള്‍ പുനഃപരിശോധിക്കാന്‍ ന്യൂഡല്‍ഹി ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന് 2.3 ബില്യണ്‍ യുഎസ് ഡോളറിന്റെ പുതിയ വായ്പകള്‍ നല്‍കാനുള്ള ഐഎംഎഫ് നിര്‍ദ്ദേശത്തെ ഇന്ത്യ വെള്ളിയാഴ്ച എതിര്‍ത്തു. പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതിന് ഈ വായ്പകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്ന് ഇന്ത്യ പറഞ്ഞു. എക്‌സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) വായ്പാ പദ്ധതി അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച യോഗം ചേര്‍ന്ന ഐഎംഎഫിന്റെ ബോര്‍ഡിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്