ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ്

JANUARY 12, 2026, 3:58 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്.

കർശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബർ പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം എസിജെഎം കോടതി നോട്ടീസ് നൽകിയത്.

ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് വിളിച്ചെന്നും ഇത് യുവതിയിൽ ഭയവും മാനസിക സമ്മർദവും ഉണ്ടാക്കിയെന്നും തിരുവനന്തപുരം സൈബർ പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam