കൊച്ചി: വിചാരണ കോടതിയുടെ വിമർശനം തള്ളി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി രംഗത്ത്. കോടതിയുടേത് സത്യത്തിന് നിരക്കാത്ത വിമർശനമാണെന്നും എന്തുകൊണ്ടാണ് കോടതിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായതെന്ന് അറിയില്ലെന്നും ആണ് ടി.ബി. മിനി പ്രതികരിച്ചത്.
'മനുഷ്യരല്ലേ, ചൂടുകാലത്തൊക്കെ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും. എന്നാൽ താൻ ഉറങ്ങാറില്ല. അതിജീവിതയ്ക്ക് വേണ്ടി ആത്മാർഥമായി തന്നെയാണ് നിലകൊണ്ടതെന്നും' മിനി വ്യക്തമാക്കി. 'ഈ കേസിനോടുള്ള ആത്മാർഥത കാരണം ജൂനിയേഴ്സ് ഇരിക്കേണ്ട സമയത്ത് പോലും കോടതിയിൽ ഹാജരായിട്ടുണ്ട്. ഇത് തൻ്റെ വിശ്വാസ്യത തകർക്കാൻ ഉള്ള ശ്രമമാണെന്നും' അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
