കണ്ണൂർ: കണ്ണൂർ ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റതായി റിപ്പോർട്ട്. എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നൈസാമിനെ കാറിലും ബൈക്കിലും എത്തിയ സംഘം തടഞ്ഞുനിർത്തി മർദിച്ച ശേഷം വെട്ടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കാലിനു വെട്ടേറ്റ നൈസാമിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് എംഎസ്എഫ് ആരോപിച്ചു. പ്രദേശത്തു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് - എസ്ഡിപിഐ സംഘർഷം നിലനിന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
