ഇസ്താംബൂൾ: തുർക്കിയിൽ ഭൂകമ്പം. തലസ്ഥാനമായ ഇസ്താംബൂളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു.
മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായ തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി തുർക്കി ദുരന്ത നിവാരണ ഏജൻസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സിലിവ്രി ആണ്. അതേസമയം, ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്