ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന് നേരെ കോപ്പന്‍ഹേഗന്‍ സ്‌ക്വയറില്‍ വെച്ച് ആക്രമണം

JUNE 8, 2024, 2:51 AM

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനെ വെള്ളിയാഴ്ച കോപ്പന്‍ഹേഗന്‍ സ്‌ക്വയറില്‍ വെച്ച് ഒരാള്‍ ആക്രമിച്ചു. അക്രമിയെ അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഫ്രെഡറിക്സന്‍ ഞെട്ടിപ്പോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എഎഫ്പിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ അക്രമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

'പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനെ വെള്ളിയാഴ്ച വൈകുന്നേരം കോപ്പന്‍ഹേഗനിലെ കുല്‍ട്ടോര്‍വെറ്റില്‍ വെച്ച് ഒരാള്‍ ഇടിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു,' പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

പ്രധാനമന്ത്രി ഉള്‍പ്പെട്ട ഒരു സംഭവം നടന്നതായി കോപ്പന്‍ഹേഗന്‍ പോലീസ് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

'കേസില്‍ ഞങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അത് ഞങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുകയാണ്. ഈ സമയത്ത്, കേസിനെക്കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ അഭിപ്രായങ്ങളോ പരാമര്‍ശങ്ങളോ ഇല്ല,' എക്സിലെ ഒരു പ്രസ്താവനയില്‍ പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam