ലണ്ടൻ: യുകെയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാറിൽ ആശങ്ക പ്രകടിപ്പിച്ചിച്ച് ചൈന. ബ്രിട്ടീഷ് കമ്പനികൾ ചൈനീസ് ഉൽപ്പന്നങ്ങളെ ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിയേക്കുമെന്നാണ് ചൈനയുടെ ആശങ്ക.
"രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മൂന്നാം കക്ഷികളുടെ താൽപ്പര്യങ്ങൾക്ക് എതിരായോ ദോഷകരമായോ നടത്തരുത്. അന്താരാഷ്ട്ര കരാറുകൾ മൂന്നാം രാജ്യങ്ങളെ ലക്ഷ്യം വയ്ക്കരുതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഒപ്പുവച്ച യുകെ-യുഎസ് വ്യാപാര കരാർ, കാർ, സ്റ്റീൽ കയറ്റുമതികൾക്കുള്ള യുഎസ് താരിഫുകളിൽ നിന്ന് ബ്രിട്ടന് പരിമിതമായ ഇളവ് നൽകുന്നുണ്ട്.
കരാർ പ്രകാരം, പ്രതിവർഷം 100,000 വാഹനങ്ങളുടെ ക്വാട്ടയ്ക്ക് ബ്രിട്ടീഷ് കാർ കയറ്റുമതിയുടെ താരിഫ് 27.5% ൽ നിന്ന് 10% ആയി യുഎസ് കുറയ്ക്കും. കൂടാതെ, ബ്രിട്ടീഷ് കമ്പനികൾ നിർദ്ദിഷ്ട യുഎസ് സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ, യുകെ സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് എടുത്തുകളയും.
അതേസമയം ഈ പിരിമുറുക്കങ്ങൾക്കിടയിലും, തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ബിസിനസുകൾ സംരക്ഷിക്കാനുമാണ് വ്യാപാര കരാർ ലക്ഷ്യമിടുന്നതെന്ന് യുകെ സർക്കാർ വാദിക്കുന്നു. ചൈനയുമായുള്ള വ്യാപാരവും നിക്ഷേപവും യുകെക്ക് ഇപ്പോഴും പ്രധാനമാണെന്ന് യുകെ സർക്കാർ വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്