18 വർഷത്തെ ജയിൽവാസത്തിനൊടുവിൽ  അമേരിക്കന്‍ പാസ്റ്ററെ മോചിപ്പിച്ച് ചൈന

SEPTEMBER 16, 2024, 8:56 PM

ബെയ്ജിംഗ്: 2006 മുതൽ ചൈനയിൽ ജയിലിൽ കഴിയുന്ന യുഎസ് പാസ്റ്റർ ഡേവിഡ് ലിൻ മോചിതനായി. ചൈനയില്‍ ജനിച്ച 68 കാരനായ  അമേരിക്കന്‍ വംശജനായ ലിന്നിനെ പ്രസംഗത്തിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തടവ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. 

2006-ൽ ചൈനയിൽ പ്രവേശിച്ച ലിൻ ബെയ്ജിംഗിൽ ഒരു ക്രിസ്ത്യൻ പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ല.എന്നാല്‍ ലിന്നിന്റെ അനുയായികള്‍ പറയുന്നത് അദ്ദേഹത്തിന്റെ മതപരമായ പ്രസംഗത്തിനുള്ള പ്രതികാരമായാണ് അദ്ദേഹത്തെ തടവിലാക്കിയതെന്നാണ്.

യുഎസ് പൗരന്മാരെ ചൈന തടങ്കലിൽ വച്ചത് തെറ്റാണെന്ന് ബൈഡൻ ഭരണകൂടം ചൂണ്ടിക്കാട്ടുകയും രാജ്യത്തെ കഠിനമായ നീതിന്യായ വ്യവസ്ഥയെ ശക്തമായി വിമർശിക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഞായറാഴ്ച അദ്ദേഹത്തിൻ്റെ മോചനം സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

ലിന്നിന്റെ ആരോഗ്യം മോശമാണെന്നും  അദ്ദേഹം യുഎസ്. ലേക്ക് തിരിച്ചെത്തിയതായി മകള്‍ ആലീസ് ഇമെയിലിലൂടെ അറിയിച്ചു. 'അര്‍ദ്ധരാത്രിയില്‍ ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു, അച്ഛനെ കണ്ടതേയുള്ളൂ', അവര്‍ പറഞ്ഞു. 'അദ്ദേഹത്തെ വീട്ടിലെത്തിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മകള്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam