മലാവി വൈസ് പ്രസിഡന്റടക്കം 10 പേര്‍ സഞ്ചരിച്ചിരുന്ന വിമാനം കാണാതായി

JUNE 11, 2024, 2:25 AM

ലിലോങ്വേ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും മറ്റ് ഒമ്പത് പേരും സഞ്ചരിച്ചിരുന്ന വിമാനം കാണാതായി. 

വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതുമുതല്‍ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതായി മലാവിയുടെ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 9.17 ന് തലസ്ഥാനമായ ലിലോങ്വേയില്‍ നിന്ന് പുറപ്പെട്ട മലാവി ഡിഫന്‍സ് ഫോഴ്സ് വിമാനത്തിലാണ് 51 കാരനായ ചിലിമ ഉണ്ടായിരുന്നത്. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam