ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ 240 കോടി യൂറോ (ഏകദേശം 22,212 കോടി രൂപ) പിഴയ്‌ക്കെതിരേയുള്ള ഗൂഗിളിന്റെ അവസാന അപ്പീലും യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതി നിരസിച്ചു. യൂറോപ്യന്‍ കമ്മിഷന്‍ 2017 ല്‍ ചുമത്തിയ പിഴ നിയമപരമാണെന്ന കീഴ്ക്കോടതി വിധിയെ ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതി പിന്തുണക്കുകയായിരുന്നു.
തിരച്ചില്‍ ഫലങ്ങളില്‍ നിയമവിരുദ്ധമായി കുത്തക നേടാന്‍ ഗൂഗിള്‍ ശ്രമിച്ചെന്നും സ്വന്തം ഷോപ്പിങ് ശുപാര്‍ശകള്‍ക്ക് എതിരാളികളേക്കാള്‍ പ്രാധാന്യം നല്‍കിയന്നും ആരോപിച്ചാണ് പിഴ. ഗൂഗിളിന്റെ നിയമ ലംഘനം യൂണിയനിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങാനും ഉപയോഗപ്രദമായ സാധനങ്ങളെപ്പറ്റി അറിയാനുമുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
എതിരാളികളുടെ ഉത്പന്നങ്ങളേക്കാള്‍ മികച്ച ഉത്പന്നം നല്‍കിയല്ല ഗൂഗിള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതെന്ന് കീഴ്ക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കോടതിവിധി നിരാശപ്പെടുത്തുന്നതാണെന്നും 2017-ല്‍തന്നെ യൂണിയന്റെ നിയമങ്ങള്‍ക്കനുസരിച്ച് ഷോപ്പിങ്ങ് ശുപാര്‍ശകളില്‍ മാറ്റം വരുത്തിയിരുന്നെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ അടുത്തകാലത്ത് ഗൂഗിളിനുമേല്‍ചുമത്തിയ മൂന്നുവലിയ പിഴകളിലൊന്നാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്