'അടി നാശം വെള്ളപ്പൊക്കം' സിനിമയ്‌ക്കൊപ്പം നിങ്ങളുടെ ഷോർട്ട് ഫിലിമും കാണിക്കാം ..!!

NOVEMBER 8, 2025, 11:28 PM

സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി. നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.ജെ. വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അടി നാശം വെള്ളപ്പൊക്കം'.

ഡിസംബർ 5 റിലീസായി തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തത്തകർ സിനിമാ മോഹികൾക്ക് ഒരു സുവർണ അവസരം ഒരുക്കുന്നു. SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നര മിനിറ്റിൽ കവിയാത്ത ഒരു ഷോർട്ട് ഫിലിം ഒരുക്കി [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഗൂഗിൾ ഡ്രൈവ് ലിങ്ക് അയക്കുക.

ഈ ഷോർട്ട് ഫിലിം എൻട്രികളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് സിനിമയ്‌ക്കൊപ്പം സെൻസർ ചെയ്ത് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. നവംബർ 16 വൈകുന്നേരം 4 മണിയാണ് എൻട്രികൾ സ്വീകരിക്കുന്ന അവസാനത്തെ സമയം.

vachakam
vachakam
vachakam

വിനോദത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ആശയം തങ്ങൾ മുന്നോട്ട് വച്ചത് എന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു.

ഡൗൺലോഡ് ചെയ്ത വീഡിയോകൾ, എഐ വീഡിയോ, കോപ്പിറൈറ്റ് മ്യൂസിക് അടങ്ങിയ വീഡിയോ, മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്ത വീഡിയോ എന്നിവ എൻട്രികളായി പരിഗണിക്കുന്നതല്ല.

വീഡിയോ അപേക്ഷിക്കേണ്ട ഫോർമാറ്റ്: 4K.MP4 (4096*2160, 3840*2160) FRAME RATE : 24FPS SOUND - STEREO OR 5.1

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam