ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' തീയേറ്ററുകളിൽ റിലീസിനെത്താൻ തയ്യാറെടുക്കുന്നു. ഈ വർഷത്തെ വമ്പൻ വിഷു റിലീസായി ഏപ്രിൽ 15നു തീയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വ്യത്യസ്തമായ നിരവധി കാരണങ്ങൾ തന്നെയുണ്ട് ഇത്തരമൊരു കാത്തിരിപ്പിന് പുറകിലെന്നാണ് മലയാളി സിനിമ പ്രേക്ഷകരും അവകാശപ്പെടുന്നത്.
പീരീയിഡ് ഡ്രാമ ത്രില്ലർ
ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' 195060 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ടോവിനോ തോമസ് കൂടി നായകനാകുമ്പോൾ ചിത്രം പ്രേക്ഷകർക്ക് കൂടുതൽ എക്‌സൈറ്റിങ് ആണ് നൽകുന്നത്.
1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക് അനൗൺസ്‌മെന്റ് മുതൽക്കേ വൻ ഹൈപ്പുള്ളത് കൊണ്ട് തന്നെ ചിത്രത്തിൽ ടൊവിനോയുടെ കഥാപാത്രവും, കഥാപാത്രമായുള്ള ടോവിനോയുടെ പെർഫോർമൻസും എങ്ങനെയാകും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും.
ടൊവിനോയുടെ മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമയെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്. എ ആർ എം' സിനിമയിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും പള്ളിച്ചട്ടമ്പിയിൽ ടോവിനോ കാഴ്ച്ച വെച്ചിരിക്കുക എന്നതാണ് ഇതിനോടകം കിട്ടിയിരിക്കുന്ന റിപ്പോർട്ടുകൾ.
ആകർഷകമായ ട്രെയിലർ
ചിത്രത്തിലെ ഏറെ ആകർഷകമായ ഘടകം ട്രെയിലർ ആണ്. കല്ല് കരട് കാഞ്ഞിര കുറ്റിമുള്ള്, മുരട്, മൂർഖൻ പാമ്പ്. കുന്നും പുറത്തിന്റെ ചരിവുകളും തിട്ടകളും കാടും മേടും നമുക്ക് മനകണക്കാ,തെക്കൻ കാറ്റും തുലാ പെയ്ത്തും ഒരുമിച്ച് വന്നാലും ഇവിടുത്തെ മര കൂട്ടങ്ങൾക്ക് ഉയിര് കൊണ്ട് കാവൽ നിക്കുന്നത് മനുഷ്യരാ, അവരെ നേരിടാൻ നമ്മുടെ ആയുധം ഈ മണ്ണാണ് എന്നിങ്ങനെയുള്ള മാസ് ഡയലോഗുകൾ വഴി ടോവിനോ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്.
അതും ഏതാനും മിനിട്ടുകൾ മാത്രമുള്ള ട്രെയിലറിലൂടെ. അതിനാൽ ചിത്രം ഒരു മാസ് ഐറ്റം ആകുമെന്ന പ്രതീക്ഷ ട്രെയിലറും, ട്രെയിലറിലെ ടോവിനോയുടെ പെർഫോമൻസും പ്രേക്ഷകർക്ക് ഒരുപോലെ നൽകുന്നുണ്ട്.
ടോവിനോ തോമസ് കയാദു ലോഹർ
ടോവിനോ തോമസ് എന്ന നടന്റെ ആക്ഷൻ പരിവേഷത്തിന്റെ പുതിയ തലമായിരിക്കും പള്ളിച്ചട്ടമ്പി എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. കൂടാതെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ കയാദു ലോഹർ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുകയും തുടർന്ന് ഒരു ജാതി ജാതകം സിനിമയിൽ അഭിനയിക്കുകയും ചെയ്‌തെങ്കിലും മലയാളത്തിൽ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്.
ടോവിനോ കയാദു കോമ്പോ ചിത്രത്തിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തന്നെ ശ്രദ്ധേയമാണ്. സിനിമയിൽ ഇരുവരും എത്രത്തോളം മനോഹരമായി അഭിനയിച്ചു എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
ഡിജോ ജോസ് ആന്റണി ജേക്ക്‌സ് ബിജോയ്:
ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്‌സ് ബിജോയും ഹ വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് പള്ളിച്ചട്ടമ്പി എന്നതും ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.
ജേക്ക്‌സ് ബിജോയ് സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലാണ്. 'കാട്ടുച്ചെമ്പകം' എന്ന ഗാനം മികച്ച ജനപ്രീതി നേടിയിരിക്കുകയാണ്. അതോടൊപ്പം ചിത്രത്തിലെ 'മാവീര' എന്ന ഗാനവും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. തീയേറ്ററിൽ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ഗാനമുണ്ടാക്കുന്ന ഓളം അറിയാൻ പ്രേക്ഷകർ ഏറെ ആകാംഷഭരിതമാണ്.
ദൃശ്യമികവ്
ചിത്രത്തിന്റെ ചായാഗ്രഹണം ചെയ്തിരിക്കുന്നത് ടിജോ ടോമിയാണ്. ട്രെയിലറും ഗാനങ്ങളും വഴി ഇതിനോടകം തന്നെ സിനിമയുടെ ദൃശ്യ മികവ് ചർച്ചയായി മാറിയിട്ടുണ്ട്. കാലഘട്ടത്തിന്റെ സംസ്‌കാരം, ജീവിതശൈലി, രാഷ്ട്രീയം, വസ്ത്രധാരണം എന്നിവ യാഥാർത്ഥ്യത്തോടെ പുനരാവിഷ്‌കരിക്കാൻ ഇരുവരും ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്.
പ്രേക്ഷകരെ ആ കാലഘട്ടത്തിലേക്ക് സിനിമ എത്രത്തോളം കൊണ്ട് പോകുമെന്നും വിഷ്വൽസ് , കോസ്ട്യൂമ്‌സ്, ലൈറ്റിങ് എല്ലാം ചേർന്ന് ഒരു പഴയ കാലഘട്ടത്തിന്റെ മികവ് എത്രത്തോളം സിനിമയിലുടനീളം ലഭിക്കുമെന്നും അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
