'സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ' റിലീസ്  ജൂലൈ 31-ന്, കഥയിൽ ടോം ഹോളണ്ടിന്റെ കൈയൊപ്പ്

MAY 29, 2026, 3:56 AM

ആഗോള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 31-ന് തിയേറ്ററുകളിലെത്തും. തന്റെ കരിയറിലാദ്യമായി ഈ ചിത്രത്തിന്റെ തിരക്കഥാ ചർച്ചകളിൽ  താൻ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും സിനിമയുടെ കഥ രൂപപ്പെടുത്തുന്നതിൽ തന്റെ നിർദ്ദേശങ്ങൾ വലിയ പങ്കുവഹിച്ചെന്നും നായകനായ ടോം ഹോളണ്ട് വെളിപ്പെടുത്തി.

സിനിമയുടെ പ്രധാന കഥാതന്തുവിലേക്ക് നയിച്ചത് തന്റെ ഒരു ആശയമായിരുന്നെന്ന് എംപയർ  മാഗസിന് നൽകിയ അഭിമുഖത്തിൽ ടോം പറഞ്ഞു. "പീറ്റർ പാർക്കറിന് തന്റെ ശക്തികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും അവന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്താൽ എങ്ങനെയുണ്ടാകും എന്നതായിരുന്നു എന്റെ ആലോചന. ഇതിന് 'സ്പൈഡർ പ്യൂബർട്ടി'  എന്നാണ് ഞാൻ പേരിട്ടത്. ഈ ടാഗ്‌ലൈൻ സ്റ്റുഡിയോ അധികൃതർ ഉടൻ തന്നെ തള്ളിക്കളഞ്ഞെങ്കിലും, അതിന്റെ കാതലായ ആശയം അവർക്ക് ഇഷ്ടപ്പെടുകയും അത് ഈ സിനിമയുടെ പ്രധാന കഥയായി മാറുകയും ചെയ്തു," ടോം ഹോളണ്ട് വ്യക്തമാക്കി.

തനിക്ക് ശേഷം വരാനിരിക്കുന്ന പുതിയ സ്പൈഡർമാൻ കഥാപാത്രങ്ങളെ  സിനിമയിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. "മാർവൽ സിനിമകളിൽ റോബർട്ട് ഡൗണി ജൂനിയർ (അയൺമാൻ) എനിക്ക് ചെയ്തുതന്നത് പോലെ, പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാൻ എനിക്ക് സാധിച്ചാൽ വലിയ സന്തോഷത്തോടെ എനിക്ക് ഈ വേഷത്തിൽ നിന്നും പടിയിറങ്ങാം," ടോം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടോം ഹോളണ്ടിനൊപ്പം സെൻഡയ, ജേക്കബ് ബറ്റാലൺ, സാഡി സിങ്ക്, മാർക്ക് റഫലോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ് ഇന്ത്യ പുറത്തിറക്കുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്ക് പുറമെ മലയാളത്തിലും ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam