താനാരാ...ചിത്രത്തിലെ ആദ്യ വിഡിയോ സോംഗ് പുറത്തുവിട്ട് മമ്മൂക്ക

JULY 20, 2024, 2:12 PM

താനാരാ..തനിവിടരാ'

എന്നറിയില്ലെങ്കിൽ ഞാൻ പറയാം

ഞാനാരാ. ഞാനിവിടാരാ ...

vachakam
vachakam
vachakam

എന്നോട് ചോദിക്ക് ഞാൻ പറയാം...

ബി.കെ. ഹരിനാരായണൻ രചിച്ച്, ഗോപി സുന്ദർ ഈണമിട്ട് ഹരിശങ്കറും റിമി ടോമിയും പാടി ഏറെ കൗതുകകരമായ ഗാനത്തിൻ്റെ വീഡിയോ സോംഗ് മെഗാ സ്റ്റാർ മമൂട്ടി തൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ. (Who are you) എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മലയാളത്തിലെ യുവനിരയിലെ ഏറെ ജനപ്രിയരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നീ നടന്മാരും ദീപ്തി സതി,ചിന്നു ചാന്ദ്നി എന്നീ നടിമാരുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.

vachakam
vachakam
vachakam

ചിത്രത്തിൻ്റെ ടൈറ്റിലിന് ഏറെ സമാനതകളോടെയാണ് ഈ ഗാനം ഹരിദാസ് ചിത്രീകരിച്ചിരിക്കുന്നത്.ഏറെ നർമ്മമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ഈ ഗാനം ചിത്രത്തിൻ്റെ പൊതുസ്വഭാവത്തോട് ഏറെ ചേർന്നുനിൽക്കുന്നതാണന്നു മനസ്സിലാക്കാം.

 ഗാനം പുറത്തുവന്ന ഏതാനും നിമിഷങ്ങൾക്കകം തന്നെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയായിൽലഭിച്ചിരിക്കുന്നത്.

ചിരിയുടെ അമരക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന റാഫിയുടെ തിരക്കഥയിൽ പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam