ക്ലീവ്‌ലാൻഡിൽ ചിത്രീകരണം പൂർത്തിയാക്കി 'സൂപ്പർമാൻ' 

JULY 17, 2024, 10:17 AM

സംവിധായകൻ ജെയിംസ് ഗൺ തൻ്റെ പുതിയ “സൂപ്പർമാൻ” സിനിമയുടെ പ്രാദേശിക ചിത്രീകരണം ചൊവ്വാഴ്ച പൂർത്തിയാക്കും എന്ന് റിപ്പോർട്ട്. ആർക്കേഡ് ക്ലീവ്‌ലാൻഡിനുള്ളിലുള്ള അടച്ച സുരക്ഷിതമായ സെറ്റിൽ അവസാന രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഫിലിം ക്രൂ എന്നാണ് പുറത്തു വരുന്ന വിവരം. 

കഴിഞ്ഞ കുറേ ദിവസങ്ങളായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സെറ്റിന്റെ രണ്ടറ്റത്തും രണ്ട് കൂറ്റൻ ക്രെയിനുകൾ പാർക്ക് ചെയ്തിട്ടുണ്ട്. ഡേവിഡ് കോറൻസ്‌വെറ്റിൻ്റെ സൂപ്പർമാനും റേച്ചൽ ബ്രോസ്‌നഹൻ്റെ ലോയിസ് ലെയ്‌നും ഒരുമിക്കുന്ന രംഗങ്ങളുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്.

പ്രോജക്റ്റിന് ലഭിച്ച $11 മില്യൺ സ്റ്റേറ്റ് ടാക്സ് ക്രെഡിറ്റിനെ അടിസ്ഥാനമാക്കി, നിർമ്മാതാക്കൾ വടക്കുകിഴക്കൻ ഒഹായോയിൽ $37 മില്യൺ ചെലവഴിച്ചതായി ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2025 ജൂലൈ 11-ന് തിയേറ്ററുകളിൽ എത്തുന്ന "സൂപ്പർമാൻ"  കാഴ്ചകൾ ഇനി കാത്തിരുന്നു കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam