അജയ് ദേവ്ഗണും വന്‍ താരനിരയും അണിനിരന്ന സിങ്കം എഗെയ്ൻ ബോക്‌സ് ഓഫീസിൽ റിലീസ് ചെയ്ത് ഒരു മാസം പൂർത്തിയാക്കിയിരിക്കുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം നവംബർ 1 ന് റിലീസ് ചെയ്തു.
പുഷ്പ 2 റിലീസിന് ശേഷം ഈ കോപ്പ് യൂണിവേഴ്സ് ചിത്രം തീയറ്റർ റൺ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 300 കോടിക്ക് മുകളില്‍ മുടക്കിയ ചിത്രം ഇതിന് പിന്നാലെ ഒടിടിയിലും എത്തുമെന്നാണ് വിവരം.
അജയ് ദേവ്ഗൺ നയിക്കുന്ന സിങ്കം എഗെയ്നിൽ കരീന കപൂർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ്, അർജുൻ കപൂർ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര ഉണ്ടായിരുന്നു, കൂടാതെ സൽമാൻ ഖാനും ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തു. ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് ഏകദേശം 364 കോടി രൂപയാണ് നേടിയതെന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.
ചിത്രം സെമി ഹിറ്റാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നതെങ്കിലും ബോളിവുഡിന് ചിത്രം വലിയ പ്രതീക്ഷ നൽകുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ 3 വൻ കുതിപ്പാണ് നടത്തിയത്. അതേ സമയം, സിങ്കം എഗെയ്ൻ ഡിസംബർ 27 ന് ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്