അജിത് കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് വിഡാമുയര്‍ച്ചി. ഏതാണ്ട് രണ്ട് വർഷം മുമ്പാണ് വിടമുയാർച്ചി പ്രഖ്യാപിച്ചത്, രണ്ട് വർഷത്തിലേറെയായി അജിത്തിൻ്റെ ഒരു ചിത്രം തിയേറ്ററുകളിൽ പ്രേക്ഷകർ കണ്ടിട്ട്.
എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ടീസർ അജിത്തിൻ്റെ ചിത്രം പൊങ്കലിന് തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പ് നൽകുന്നതാണ്. അപ്രതീക്ഷിത ടീസറിൻ്റെ ആവേശത്തിലാണ് തമിഴ് സിനിമാ ലോകം. മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. അര്‍ജുന്‍, തൃഷ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അതേ സമയം തന്നെ ബ്രേക്ക്‍ഡൗണ്‍ എന്ന ഹിറ്റ് ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാകും വിഡാമുയര്‍ച്ചി എന്നാണ് ടീസറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ എത്തിയിരുന്നു. 1997ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ബ്രേക്ക്‍ഡൗണ്‍. എന്നാല്‍ റീമേക്കാണോയെന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
എന്നാൽ പുതിയ വാർത്തകൾ അത്ര നല്ലതല്ല. ബ്രേക്ക്‌ഡൗൺ സിനിമയുടെ അവകാശം സ്വന്തമാക്കിയ ഹോളിവുഡ് സ്റ്റുഡിയോ, പകർപ്പവകാശത്തിനായി വൻതുക ആവശ്യപ്പെട്ട് വിഡാമുയര്‍ച്ചിയുടെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചതായി യൂട്യൂബ് ചാനലായ വലൈപേച്ചിൻ്റെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു. ഏകദേശം 125 കോടി രൂപയാണ് ഹോളിവുഡ് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വലൈപേച്ചില്‍ പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് പിന്നാലെ എക്സിലും മറ്റും ചിത്രത്തിന്‍റെ പൊങ്കല്‍ റിലീസിനെ പുതിയ പ്രശ്നം ബാധിക്കുമോ എന്ന ചര്‍ച്ച സജീവമാണ്. ഇപ്പോള്‍ തന്നെ വന്‍ പടങ്ങളുടെ പരാജയത്തിന്‍റെ സാമ്പത്തിക ബാധ്യതയിലാണ് വിഡാമുയര്‍ച്ചി നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍. അതിനാല്‍ പുതിയ പ്രശ്നം വലിയ ആശങ്കയായി തന്നെ നിലനില്‍ക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്