അരിയാന ഗ്രാൻഡെ അടുത്തിടെ അഭിനയിച്ച മ്യൂസിക്കൽ ഫാൻ്റസി ചിത്രമായ ‘വിക്കഡ്’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലും ചിത്രം മികച്ച കളക്ഷൻ നേടുകയാണ്. Sacnilk വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 'വിക്കഡ്' ഇന്ത്യയിൽ നിന്ന് 6 ദിവസം കൊണ്ട് 1.46 കോടി രൂപ കളക്ഷൻ നേടി,
‘ക്രേസി റിച്ച് ഏഷ്യൻ’ ഫെയിം ജോൺ എം ചു സംവിധാനം ചെയ്ത ‘വിക്കഡ്’ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വിന്നി ഹോൾസ്മാനും ഡാന ഫോക്സും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിന്തിയ എറിവോ, അരിയാന ഗ്രാൻഡെ, ജോനാഥൻ ബെയ്‌ലി, മിഷേൽ യോ, ജെഫ് ഗോൾഡ്ബ്ലം, ഈഥാൻ സ്ലേറ്റർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1995-ൽ പുറത്തിറങ്ങിയ 'വിക്കഡ്: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ദി വിക്കഡ് വിച്ച് ഓഫ് ദി വെസ്റ്റ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് 'വിക്കഡ്' നിർമ്മിച്ചിരിക്കുന്നത്.
2014ൽ പുറത്തിറങ്ങിയ ഇൻ ടു ദ വുഡ്സ് (31 മില്യൺ) ആയിരുന്നു ഇതുവരെ മികച്ച ഓപ്പണിങ് കളക്ഷൻ നേടിയ ബ്രോഡ്വേ മ്യൂസിക്കൽ അഡാപ്റ്റേഷൻ ചിത്രം.
2003ൽ സ്റ്റീഫൻ ഷ്വാർട്‌സ് നോവലിന്റെ ബ്രോഡ്വേ സ്റ്റേജ് മ്യൂസിക്കൽ അവതരിപ്പിച്ചു. ഇത് ഏറെ ജനകീയമായി. തുടർന്നാണ് ചലച്ചിത്രാവിഷ്കാരം പുറത്തിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്