ഭ്രമയുഗത്തിന്റെ വിജയത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു.
ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ചിത്രത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് വിവിധ ട്രാക്കിങ് സൈറ്റുകളിൽ നിന്നും എക്സിൽ പോസ്റ്റുകൾ വ്യാപകമാണ്.
ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
40 ദിവസം നീളുന്ന ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക എന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.
റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനംചെയ്ത ഭ്രമയുഗം 50 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്