സംവിധായക കുപ്പായമണിയാൻ വിജയ്‌യുടെ മകൻ ജെയ്സണ്‍ സഞ്ജയ്

NOVEMBER 30, 2024, 8:13 AM

വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തു.സന്ദീപ് കിശാന്‍ നായകനാകും. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം അനൗണ്‍സ് ചെയ്തു. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു.

തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസ് എല്ലായ്‌പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസണ്‍ കഥ അവതരിപ്പിച്ചപ്പോള്‍ അതില്‍ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷന്‍സിലെ ജികെഎം തമിഴ് കുമരന്‍ പറഞ്ഞു.

vachakam
vachakam
vachakam

 പാന്‍-ഇന്ത്യന്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസണ്‍ പറഞ്ഞതെന്നും ‘നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam