മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ മകൾ മലിയ ഒബാമ അടുത്തിടെയാണ് തന്റെ പേരിനൊപ്പമുള്ള ഒബാമ എന്ന നാമം ഉപേക്ഷിച്ചത്. എന്നിരുന്നാലും ബരാക് ഒബാമ തൻ്റെ മകളെ പിന്തുണച്ചു. ഒരു പോഡ്‌കാസ്റ്റിനിടെ അദ്ദേഹം, മകൾ തന്റെ കരിയറിനെയോ നേട്ടങ്ങളെയോ ഒബാമ എന്ന കുടുംബപ്പേര് ഒരിക്കലും സ്വാധീനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
കുടുംബത്തിൽ നിന്നുള്ള ഈ പിന്തുണയും ക്രിയേറ്റീവ് ആർട്‌സ് മേഖലയോടുള്ള അവളുടെ അഭിനിവേശവും കാരണം മാലിയ ഹോളിവുഡിൽ നല്ല തിരക്കിലാണ്. ഹോളിവുഡിൽ സംവിധായികയായിട്ടായിരുന്നു മലിയയുടെ അരങ്ങേറ്റം. 2024-ൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൻ്റെ ഷോർട്ട് ഫിലിം പ്രോഗ്രാമിൽ പ്രീമിയർ ചെയ്ത 'ദി ഹാർട്ട്' എന്ന ഹ്രസ്വചിത്രം അവർ സംവിധാനം ചെയ്തിട്ടുണ്ട്.
കൂടാതെ 'സ്വാർം' (Swarm) എന്ന ഹിറ്റ് സീരീസിൻ്റെ സ്റ്റാഫ് റൈറ്ററായി അവർ സേവനമനുഷ്ഠിച്ചു. പരമ്പരയിലെ ഒരു സ്റ്റാഫ് റൈറ്റർ എന്ന നിലയിൽ തൻ്റെ പ്രൊഫൈലിനെ പ്രതിനിധീകരിക്കാൻ അവർ 'മാലിയ ആൻ' എന്ന അപര നാമം ഉപയോഗിച്ചു. മൈക്കൽ കിവാനുകയുടെ ‘വൺ ആൻഡ് ഒൺലി’ എന്ന സിംഗിളിനായി മലിയ ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്‌തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്