20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു

NOVEMBER 28, 2024, 10:35 AM

ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ 45-ാമത്തെ ചിത്രത്തിന് തുടക്കമായി. 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പൊള്ളാച്ചിയിലെ ശ്രീ മസാനിയമ്മൻ ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. ‘സൂര്യ 45’ എന്നാണ് ചിത്രത്തിന് താത്കാലികമായി ഇട്ടിരിക്കുന്ന പേര്.

2005-ൽ പുറത്തിറങ്ങിയ ആരു എന്ന ചിത്രത്തിലാണ് സൂര്യയും തൃഷയും അവസാനമായി ഒന്നിച്ചത്. സൂര്യ- ബാലാജി കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ സിനിമയാണ് ‘സൂര്യ 45’.

വർഷങ്ങൾക്ക് മുമ്പ് നടൻ വിജയ് ആർ ജെ ബാലാജിയോട് പങ്കുവച്ച ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.

vachakam
vachakam
vachakam

സൂര്യ 44 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാർത്തിക് സുബ്ബരാജ് നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ, ജയറാം, ജോജു ജോർജ്, കരുണാകരൻ, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam