വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശന വിജയം നേടുന്നു. സൂപ്പർതാര അലങ്കാരങ്ങൾ ഇല്ലാതെ എത്തിയ ചിത്രത്തിന് മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത് എന്നതിന് ഉത്തമ ഉദാഹരമാണ് മൂന്നാം വാരത്തിലും ചിത്രത്തിന് ലഭിക്കുന്ന ഹൗസ് ഫുൾ ഷോകൾ. വിഷ്ണുവിനയ് എന്ന നവാഗത സംവിധായകൻ തന്റെ ആദ്യ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ കൂടി അടിസ്ഥാനമാക്കി ഒരുക്കിയപ്പോൾ ഒരു നല്ല ത്രില്ലർ ഡ്രാമ ഇൻവസ്റ്റിഗേഷൻ സിനിമ മലയാളത്തിന് ലഭിച്ചു എന്ന് നിരൂപകരും കുറിച്ചു. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്.
അർജ്ജുൻ അശോകൻ എന്ന നടൻ തന്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. മുഖ്യ സ്ത്രീ കഥാപാത്രങ്ങളായി എത്തിയ അപർണ്ണ ദാസും, സംഗീത മാധവൻ നായരും, മാളവിക മനോജും മികച്ച പ്രകടനം കാഴ്ച വച്ചു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ.യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.
ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും നവാഗതന്റെ പതർച്ചയില്ലാത്ത സംവിധാന മികവും ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളു നിറയ്ക്കുവാൻ വഴിയൊരുക്കുന്നു എന്നു പറയാം. കിരൺ ദാസിന്റെ ചിത്രസംയോജനവും രഞ്ജിൻ രാജിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെയും അതിന്റെ ഇന്റൻസിറ്റിയോടെ അവതരിപ്പിക്കുന്നതിൽ താരങ്ങളെല്ലാരും മികവുകാട്ടിയെന്നതും സംവിധായകനുള്ള കൈയ്യടികൂടിയാണ്. നീതി കിട്ടാത്തവർക്ക് നീതികിട്ടുവാൻ കാലം ഒരാളെ കരുതിവെയ്ക്കും അതാണ് ആനന്ദ് ശ്രീബാല. ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അാോസിയേറ്റ് ഡയറക്ടർ: ബിനു ജി. നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി.കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്‌സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്