കാമിയോ അല്ല, മുഴുനീള വേഷം; മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

DECEMBER 4, 2024, 10:18 AM

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ മോളിവുഡിൽ  ചര്‍ച്ചാവിഷയം. അതിന് കാരണം ചിത്രത്തിലെ കാസ്റ്റ് തന്നെയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

സിനിമയില്‍ മോഹന്‍ലാല്‍ കാമിയോ റോളിലായിരിക്കും എത്തുക എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ അതില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മഹേഷ് നാരായണന്‍. താരത്തിന്റേത് കാമിയോ അല്ല മുഴുനീള വേഷമാണെന്നാണ് മഹേഷ് നാരായണന്‍ അറിയിച്ചിരിക്കുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ഇക്കാര്യം പറഞ്ഞത്.

ഈ താരങ്ങളെയെല്ലാം മികച്ച രീതിയില്‍ സ്‌ക്രീനില്‍ എത്തിക്കുക എന്നത് വലിയൊരു ചലഞ്ചാണ്. സിനിമ യഥാര്‍ത്ഥ സംഭവങ്ങള്‍ ആധാരമാക്കിയല്ല ഒരുക്കിയിരിക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി.

vachakam
vachakam
vachakam

നേരത്തെ കമല്‍ ഹാസനൊപ്പം മഹേഷ് നാരായണന്‍ സിനിമ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ആ ചിത്രമാണ് പിന്നീട് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രമായി മാറിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അക്കാര്യത്തിലും മഹേഷ് വ്യക്തത വരുത്തി. നിലവിലെ ചിത്രം മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രമാണെന്നും കമല്‍ ഹാസന്റെ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam