ഛത്രപതി ശിവജിയായി ഋഷഭ് ഷെട്ടി; ബി​ഗ് ബജറ്റ് ചിത്രം വരുന്നു !

DECEMBER 4, 2024, 9:10 AM

വീരപുരുഷനെ വെള്ളിത്തിരയിൽ എത്തിക്കാൻ നടന്‍ ഋഷഭ് ഷെട്ടി. സംവിധായകൻ സന്ദീപ് സിങ്ങിന്‍റെ അടുത്ത ഹിസ്റ്റോറിക്കല്‍ ബയോപിക് 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജിൽ' ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെ ഋഷഭ് അവതരിപ്പിക്കും.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റലുക്കില്‍ ഛത്രപതി ശിവാജി മഹാരാജായി കൈയിൽ വാളുമായി ഋഷബ് നില്‍ക്കുന്നത് കാണാം. സന്ദീപ് സിംഗ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ഹിസ്റ്റോറിക്കല്‍ പടത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചു.

“ഞങ്ങളുടെ ബഹുമാനവും പദവിയും തിരിച്ചുപിടിച്ച ഇന്ത്യയുടെ മഹാനായ യോദ്ധാവിന്‍റെ ഇതിഹാസമായ കഥ അവതരിപ്പിക്കുന്നു -  ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്. ഇത് വെറുമൊരു സിനിമയല്ല എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും ശക്തനായ മുഗൾ സാമ്രാജ്യത്തിന്‍റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത ഒരു പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കുന്നതിനുള്ള സന്നാഹമാണ്" സന്ദീപ് സിംഗ്  ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതി. 

vachakam
vachakam
vachakam

2027 ജനുവരി 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിൽ പറയുന്നത്.അതേ സമയം ചിത്രത്തിലെ ഛത്രപതി ശിവജിയുടെ കഥാപാത്രത്തെ കുറിച്ച് ഋഷഭ് ഷെട്ടി പ്രസ്താവനയിലൂടെ പ്രതികരിച്ചു. "ഭാരതത്തിൻ്റെ അഭിമാനം: സന്ദീപിൻ്റെ കാഴ്ചപ്പാടിൽ ഛത്രപതി ശിവാജി മഹാരാജ് ഒരു മികച്ച സിനിമയായിരുന്നു, ഈ സിനിമയെക്കുറിച്ച് കേട്ടപ്പോൾ കണ്ണിമ വെട്ടാതെ ഞാൻ ഇരുന്നു, ഒടുവിൽ യെസ്  എന്ന് പറഞ്ഞു. ഇന്ത്യയുടെ അഭിമാനമായ ഛത്രപതി ശിവജി മഹാരാജ് വാക്കുകൾക്ക് അതീതനാണ്. ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കഥ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു" എന്നാണ് ഋഷഭ് പറഞ്ഞത്. 

ഇപ്പോള്‍ കാന്താര പ്രീക്വല്‍ എടുക്കുന്ന തിരക്കിലാണ്  ഋഷഭ് ഷെട്ടി. കാന്താര പ്രീക്വലിന് കാന്താര ചാപ്റ്റര്‍ 1 എന്നാണ് പേര്. ചിത്രത്തിന്‍റെ റിലീസ് തീയതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam