ആക്ഷനിൽ കസറാൻ തേജ സജ്ജ വീണ്ടും; പുതിയ ചിത്രത്തിന് വൻ ഡീല്‍

NOVEMBER 28, 2024, 10:04 AM

തേജ സജ്ജ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് മിറായി. ഹനുമാൻ എന്ന സർപ്രൈസ് ഹിറ്റിലൂടെ ശ്രദ്ധ നേടിയ താരമാണ് തേജ സജ്ജ. മിറായിയുടെ ഓഡിയോ അവകാശം വിറ്റുപോയെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ടിപ്സ് മ്യൂസിക്കിനാണ് ഓഡിയോ അവകാശം.

കാർത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സംഗീത അവകാശം 2.75 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. മണിബാബു കരണാണ് തിരക്കഥ ഒരുക്കുന്നത്. ഉയർന്ന സാങ്കേതിക നിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുക.

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജയുടെ ഹനുമാൻ. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.

vachakam
vachakam
vachakam

ചിത്രത്തിൽ 'സൂര്യ' എന്ന കഥാപാത്രത്തെയാണ് തേജ സജ്ജ അവതരിപ്പിച്ചത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam