'പുഷ്പ 2' തേരോട്ടം; അഡ്വാൻസ് ബുക്കിം​ഗ് 100 കോടി കടന്നു 

DECEMBER 4, 2024, 9:00 AM

അഡ്വാൻസ് ബുക്കിംഗിൽ ഞെട്ടിച്ച്   പുഷ്പ 2. ആദ്യദിനം മുതൽ തന്നെ മികച്ച പ്രതികരണം ലഭിച്ച ബുക്കിങ്ങിലൂടെ ഇതുവരെ ചിത്രം നേടിയത് 100 കോടിയാണെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 

ഇത്തരത്തിലാണെങ്കിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ പ്രീ സെയിൽ കളക്ഷൻ ഇന്ന് തന്നെ പുഷ്പ 2 മറി കടക്കും. 

അല്ലു അർജുൻ നായകനായി  സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൻ്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നു എന്നത് മലയാളികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫഹദിൻ്റെയും അല്ലുവിൻ്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പോരാട്ടം കാണാൻ അവർ കാത്തിരിക്കുകയാണ്. റിലീസ് അടുത്തതോടെ അല്ലു അർജുൻ ആരാധകരെല്ലാം ആഘോഷം തുടങ്ങിയിരിക്കുകയാണ്.

vachakam
vachakam
vachakam

ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒന്നിച്ച ചിത്രമാണ് പുഷ്പ. റിലീസ് ദിവസം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ബോക്സ് ഓഫീസിൽ കസറിയിരുന്നു. ഈ ചിത്രത്തിന്റെ വൻ വിജയം തന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. 

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാർ അറിയിച്ചിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam