'പ്രായം എനിക്ക് ഒരു പ്രശ്നമല്ല,  മികച്ച സിനിമകള്‍ ഇപ്പോഴാണ് തേടി വരുന്നത്'; ആഞ്ചലീന ജോളി

DECEMBER 4, 2024, 10:37 AM

പ്രായമാകുന്നത് തനിക്ക് ഒരിക്കലും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് താരം ആഞ്ജലീന ജോളി. അടുത്തിടെ പുറത്തിറങ്ങിയ അവരുടെ മരിയ എന്ന ബയോഗ്രഫിക്കല്‍ സൈക്കോളജിക്കല്‍ ഡ്രാമയ്ക്ക്  മികച്ച പ്രതികരണമാണ് ലഭിച്ചത്.

'പ്രായമാകുന്തോറും എനിക്ക് മികച്ച സിനിമകൾ ലഭിക്കുന്നു,' ആഞ്ജലീന ജോളി പറഞ്ഞു. 'ഗായകരേക്കാളും നർത്തകരേക്കാളും പ്രായമാകുന്നത് അഭിനേതാക്കൾക്ക് നല്ലതാണ്. കാരണം നമ്മുടെ ശരീരം മാറുന്നില്ല'- അവൾ പറഞ്ഞു. 

അതോടൊപ്പം മരിയ കല്ലാസ് എന്ന ഒപ്പേറ ഗായികയുടെ തൊഴിലിനോടുള്ള പ്രതിബദ്ധതയെ ആഞ്ചലീന ജോളി പ്രശംസിക്കുകയും ചെയ്തുവെന്ന് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിയ എന്ന ചിത്രത്തില്‍ അന്തരിച്ച ഒപ്പേറ ഗായിക മരിയ കാല്ലാസിനെയാണ് ആഞ്ചലീന ജോളി അവതരിപ്പിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

ചിത്രത്തിലെ ഗാനം റിഹേഴ്‌സൽ ചെയ്തതും  ജോളി അനുസ്മരിച്ചു. 'ഞാന്‍ പിയാനോയും ആയി മുറിയിലേക്ക് നടന്ന് കയറി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ പാട്ടിന്റെ കാര്യത്തില്‍ എവിടെയാണെന്ന് നോക്കട്ടെയെന്ന്.

അത് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നു. ഞാന്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു. എന്നിട്ട് ഞാന്‍ പാടാന്‍ ആരംഭിച്ചു. അവസാനമായപ്പോഴേക്കും ഞാന്‍ കരഞ്ഞു പോയി. നമ്മള്‍ നമ്മുടെ ശരീരത്തില്‍ എത്രത്തോളം കാര്യങ്ങള്‍ പിടിച്ചുവെക്കുന്നു എന്നത് നമുക്ക് പോലും അറിയില്ല', ആഞ്ചലീന ജോളി പറഞ്ഞു.

പാബ്ലോ ലാരൈന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒപ്പേറ ഗായിക മരിയയുടെ മരണത്തിന് മുന്‍പുള്ള ദിവസങ്ങളാണ് ചിത്രത്തില്‍ പറഞ്ഞുവെക്കുന്നത്. 1977ല്‍ തന്റെ 53-ാം വയസിലാണ് മരിയ ഹാര്‍ട്ട് അറ്റാക്ക് മൂലം മരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam