അക്ഷയ് കുമാറിന്റെ 'സർഫിറ' ബോക്സോഫീസിൽ തകരുന്നോ? 

JULY 15, 2024, 10:03 AM

 അക്ഷയ് കുമാറിന്റെ ചിത്രങ്ങൾക്ക് തുടർച്ചയായി ബോക്സോഫോസീൽ തകർച്ച നേരിടുകയാണോ?  ഇപ്പോഴിതാ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

സുധ കൊങ്കര സംവിധാനം ചെയ്ത സര്‍ഫിറ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം നേടിയത് 2.5 കോടി ആയിരുന്നു. 

ശനിയാഴ്ച കളക്ഷനില്‍ 70 ശതമാനം വര്‍ധന നേടി സര്‍ഫിറ. നേട്ടം 4.25 കോടി. ഞായറാഴ്ച (ഇതുവരെ ലഭ്യമായ കണക്കനുസരിച്ച്) 5.1 കോടിയും നേടിയിട്ടുണ്ട് ചിത്രം. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 11.85 കോടി.

vachakam
vachakam
vachakam

100 കോടി ബജറ്റില്‍ എത്തിയ ചിത്രമാണിത്. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് ഓപണിം​ഗ് കളക്ഷന്‍ എത്രയെന്നതാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്.

ആദ്യ വാരാന്ത്യ കളക്ഷന്‍ 12 കോടി എന്നത് നിര്‍മ്മാതാക്കള്‍ക്ക് ഒട്ടും ആശ്വാസം പകരുന്ന ഒന്നല്ല. സൂര്യ നായകനായെത്തിയ 2020 ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്ക് ആണ് സര്‍ഫിറ.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam